തിരുവപ്പന മഹോത്സവം 2024

മനാമ : ശ്രീ മുത്തപ്പൻ സേവാ സംഘം സ്റ്റാർ വിഷനുമായി സഹകരിച്ചു തിരുവപ്പന മഹോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ  സമ്മേളനത്തിൽ അറിയിച്ചു . ജൂൺ 17 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ രാവിലെ 7 മണി മുതൽ വൈകിട്ട് 9 വരെ ആണ് പരുപാടി നടക്കുക . മുത്തപ്പൻ, തിരുവപ്പന എന്നി തെയ്യ കോലങ്ങൾ അവതരിക്കപ്പെടും . രാവിലെ 11 മണി മുതൽ ഉച്ചക്ക് 3 മണി വരെ അന്നദാനവും നടക്കും . വൈകിട്ട് 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക പരുപാടിയിൽ നിരവധി പ്രമുഖർ പങ്കെടുക്കും . ചടങ്ങിൽ ശ്രീ മുത്തപ്പൻ മടപ്പുരയുടെ അവാർഡ് നൽകും . കൂടാതെ മടപ്പുര സേവാ അവാർഡുകളും , ഈ വർഷത്തെ സി ബി എസ് ഇ 10 ,12 ക്ലാസ്സുകളിലെ ഉന്നത വിജയം നേടിയ മടപ്പുര കുടുംബങ്ങളുടെ കുട്ടികളെ ചടങ്ങിൽ ആദരിക്കുമെന്നും സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.