BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീമിന് സേവനപാതയിൽ ഇത് അഭിമാന മുഹൂർത്തം

ബഹ്‌റൈൻ :

കോവിഡ് മഹാമാരിയിൽ BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീം നടത്തിയ വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈൻ ക്യാപിറ്റൽ ഗവർണറേറ്റ് നൽകുന്ന പുരസ്ക്കാരം ക്യാപിറ്റൽ ഗവർണർ ഹിസ് എക്സലൻസി ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹിമാൻ അൽ ഖലീഫയിൽ നിന്ന് BKSF കമ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീമിൻ്റെ സമാനതകളില്ലാത്ത സേവനങ്ങളെ സാക്ഷിനിർത്തി രക്ഷാധികാരി ബഷീർ അമ്പലായി പുരസ്ക്കാരം ഏറ്റുവാങ്ങിയത്…

കോവിഡ് മഹാമാരി ബഹ്റൈനിലെ സ്വദേശി വിദേശി ജന വിഭാഗങ്ങളിൽ വലിയ രീതിയിലുള്ള പ്രയാസങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചപ്പോൾ …. ബഹ്റൈനിലെ പ്രവാസി ജനതക്ക് കൈതാങ്ങ് ആകുവാൻ വേണ്ടി രൂപീകരിച്ച BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈനിൻ്റെ പ്രവർത്തനങ്ങൾ ഒരു വർഷം പിന്നിട്ടപ്പോഴാണ് ഈ വലിയ ബഹുമതി BKSF നേടിയത്

കോവിഡ് ബഹ്റൈനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൻ്റെ ഭാഗമായി ഫിബ്രവരി മാസത്തിൽ തന്നെ നാട്ടിൽ നിന്ന് സർജിക്കൽ മാസ്ക്ക് എത്തിച്ച് ബഹ്റൈനിലെ പ്രവാസികൾക്ക് വിതരണം BKSF ആരംഭിച്ചിരുന്നു… കൂടാതെ വിവിധ മേഘലയിൽ അർഹതപ്പെട്ടവർക്ക് വിവിധ രീതിയിലുള്ള സ്വാന്തനമായിട്ടുള്ള പ്രവർത്തനങ്ങളുടെ വലിയ സേവനങ്ങൾ നടത്താനായത്…..

കോവിഡിൻ്റ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സ്വാന്തന കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ BKSF കൂട്ടായ്മ മുന്നിട്ടിറങ്ങുകയായിരുന്നു

അതിൻ്റെ ഭാഗമായാണ് ബഹ്റൈൻ പ്രവാസികൾക്കിടയിൽ ആദ്യത്തെ കോവിഡ് കമ്യുണിറ്റി ഹെൽപ്പ് ലൈൻ പ്രവർത്തനങ്ങൾ BKSF ൻ്റെ നേതൃത്വത്തിൽ ആദ്യമായി രൂപികരിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും….
ക്യാപിറ്റൽ ഗവർണറേറ്റിൻ്റെ ഈ വലിയ അംഗീകാരത്തിൽ BKSF കൂട്ടായ്മ ഏറെ കടപ്പാടും ഏറെ നന്ദിയോടെ സ്മരിക്കുകയാണന്നും BKSF കമ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീം പ്രസ്സ് റിലീസിൽ അറിയിച്ചു.