ഒമാനിലെ പൊതുസ്ഥലത്ത് തുപ്പുന്നവർക്കും,മരങ്ങളുടെ ചുവട്ടിലോ വിനോദ സ്ഥലങ്ങളിലോ തീയിട്ടാലും 20 ഒമാനി റിയാൽ പിഴ ചുമത്തും…

മാനിൽ  പൊതുസ്ഥലത്ത് തുപ്പുന്നവർക്ക് 20 ഒമാനി റിയാൽ  പിഴ ചുമത്തും എന്ന്  മസ്കത്ത് മുനിസിപ്പാലിറ്റി ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.. കൂടാതെ  മരങ്ങളുടെ ചുവട്ടിലോ വിനോദ സ്ഥലങ്ങളിലോ തീയിട്ടാലും  20 ഒമാനി റിയാൽ  പിഴ  ചുമത്തുമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മരങ്ങളെയോ പ്രദേശത്തെയോ ബാധിക്കുന്ന തരത്തിലോ മരങ്ങൾക്കു കീഴിലോ വിനോദ സ്ഥലങ്ങളിലോ തീ കൊളുത്തുകയോ ചുറ്റുമുള്ള ആളുകളെ ശല്യപ്പെടുത്തുകയോ ചെയ്യുന്നവർക്ക് 20 റിയാൽ  പിഴ ചുമത്തുമെന്നും  മസ്‌കറ്റ് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.