നിസ്വ ഫോർട്ടിലെ കൊടിമരത്തിൽ കയറിയ മൂന്ന് ഏഷ്യൻ വംശജർ അറസ്റ്റിൽ..

ഒമാനിലെ നിസ്വ ഫോർട്ടിലാണ് ഞായറാഴ്ചയായിരുന്നു സംഭവം… നിസ്വ ഫോർട്ടിനു ഉള്ളിലുള്ള കൊടിമരത്തിൽ മൂന്ന് പ്രവാസികകൾ കയറിയത് …റോയൽ ഒമാൻ പോലീസിന്റെ പ്രസ്താവന പ്രകാരം ”ഞായറാഴ്ച നിസ്വ ഫോർട്ടിൽ മൂന്ന് പ്രവാസികൾ ജീവൻ അപകടപ്പെടുത്തുന്ന രീതിയിൽ കൊടിമരത്തിൽ കയറിയ സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അവരുടെ ജീവൻ അപകടപ്പെടുത്തുന്ന വിധത്തിൽ കയറിയതിന് മൂന്ന് ഏഷ്യക്കാരെ അൽ ദഖിലിയ പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. അവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിട്ടുണ്ട്, ”ആർഒപി ട്വീറ്റിൽ കൂട്ടിച്ചേർത്തു…

 

പൊതുജനതാല്പര്യാർത്ഥം ; പൗരാണികതയെ സംരക്ഷിച്ചു പോരുന്ന കോട്ടകൾ ചരിത്രസ്മാരകങ്ങളാണ്.. അവ വരും തലമുറക്ക് കാണാനും മനസിലാക്കാനും വേണ്ടിയാണ് സംരക്ഷിച്ചു പോരുന്നത് .. ദയവായി സ്വന്തം  രാജ്യത്തോ മറ്റു രാജ്യങ്ങളിലോ ഇത്തരം പ്രവർത്തികളിൽ ഏർപെടാതിരിക്കുക..