ബഹറിനിലേക്ക് വരുന്നവർക്ക് ഇനിമുതൽ മൂന്നു കോവിഡ് ടെസ്റ്റുകൾ നിർബന്ധമാക്കി.

മനാമ : ബഹ്‌റൈനിലേക്കു  വരുന്നവർക്ക്  ഫെബ്രുവരി 22 മുതൽ മൂന്ന് കോവിഡ്  ടെസ്റ്റുകൾ നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു  . ആദ്യ അഞ്ചു  ദിവസം കഴിഞ്ഞ്   രണ്ടാം ടെസ്റ്റ്. രണ്ടാമത്തെ ടെസ്റ്റിന് ശേഷം  10 ദിവസം കഴിഞ്ഞ് മൂന്നാമത്തെ ടെസ്റ്റ്. ടെസ്റ്റ് ഫീസ് 36 ദിനാർ ആയി കുറച്ചു. മുൻപ് രണ്ടു ടെസ്റ്റുകൾ ആണ് നടത്തിയിരുന്നത് . നിലവിൽ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. സർക്കാരിൻ്റെ നേതൃത്വത്തിൽ നിരവധി പ്രതിരോധ നടപടികൾ ആണ് ഇപ്പോൾ നടന്നു വരുന്നത്.