ഒമാൻ: ബലി പെരുന്നാളിനോട് അനുബന്ധിച്ച് 345 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 131 പേർ വിദേശികളാണ്,രാജ്യത്തിന്‍െറ സുപ്രീം കമാന്‍ഡര്‍ എന്ന് അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്. ശിക്ഷാകാലയളവില്‍ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കിലെടുത്താണ് മോചിപ്പിക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.