ബഹ്‌റൈനിൽ ജോലിക്കിടെ മൂന്നുപേർ ശ്വാസം മുട്ടി മരിച്ചു

ബഹ്‌റൈൻ : മാൻ ഹോൾ അറ്റ കുറ്റ പണിക്കിടെ മൂന്നു ഇന്ത്യൻ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു .ബുദയ്യ ബാനി ജംറയിൽ ശുചികരണ ജോലിക്കിടെ ഇന്ന് രാവിലെ ആയിരുന്നു അപകടം നടന്നത് .മുഹമ്മദ് തൈസീഫ് , ദേശാഷിസ് സാഹു , രാകേഷ് കുമാർ യാദവ് എന്നിവർ ആണ് മരിച്ചത് . പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു