കേന്ദ്ര സർക്കാരിന്റെ പ്രവാസി വിരുദ്ധ സമീപനത്തിനെതിരെ തൃശ്ശൂർ ഡി സി സി പ്രതിക്ഷേധം സംഘടിപ്പിക്കുന്നു .

By : JT

കുവൈറ്റ് : ആഗോള വ്യാപകമായി കൊവിഡ് തരംഗം ആഞ്ഞുവീശിയതിൻറെ വിപത്ത് പലതായിട്ടാണ് ലോകത്ത് സംഭവിക്കുന്നത്. എന്നാൽ വാക്സിൻ വന്നതോട് കൂടി ഒരു ആശ്വാസമായി എന്ന് കരുതിയെങ്കിലും നിരാശമാത്രമാണ് ഇന്ന് ഇന്ത്യയിൽ സംഭവിക്കുന്നതെന്നും പ്രവാസി സമൂഹത്തിന് ഇത് കനത്ത പ്രഹരമായിരിക്കുകയാന്നും . അവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടിട്ടും ഇന്ത്യാ ഗവൺമെൻറ് ഈ വിഷയത്തിൽ ക്രിയാത്മകമായി ഇടപെടുന്നില്ലന്നും  ഇതിൽ പ്രതിഷേധിച്ച് തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രവാസ ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വിർച്വൽ പ്രതിഷേധ സംഗമം നടത്തുമെന്ന് തൃശ്ശൂർ ഡി സി സി പ്രസിഡണ്ട് എം പി വിൻസെന്റ് അറിയിച്ചു . ജൂലൈ 25 ഇന്ത്യൻ സമയം രാത്രി 9 മണിക്ക് വ്യത്യസ്ത രാജ്യങ്ങളിൽനിന്നായി ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ സംഗമം യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം പി വിൻസെൻറ് അധ്യക്ഷത വഹിക്കും. പ്രതിനിധികളായി എൻ പി രാമചന്ദ്രൻ, ടി എ രവീന്ദ്രൻ, സുരേഷ് ശങ്കർ, എ പി മണികണ്ഠൻ, കെ എം  അബ്ദുൽ മനാഫ്  എന്നിവർ അഭിസംബോധന ചെയ്യും. വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്നായി കെ എച്ച് താഹിർ, സലീം ചെറക്കൽ, ബി പവിത്രൻ, ഫൈസൽ തഹാനി, നാസർ അൽദാരാ, അലി ആളൂർ, ജലിൻ തൃപ്രയാർ എന്നിവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു സംസാരിക്കുമെന്നും . ജൂലൈ 28 നു തൃശൂരിൽ പ്രവാസി രക്ഷാ യാത്ര എന്ന പേരിൽ വലിയ പ്രതിക്ഷേധ പരിപാടി സങ്കടിപ്പിക്കുമെന്നും, പ്രവാസലോകത്തെ വിഷയങ്ങളെക്കുറിച്ച് പ്രമേയം അവതരിപ്പിക്കുമെന്നും ഡി സി സി പ്രസിഡണ്ട് എം.പി. വിൻസൻറ് വാർത്താ കുറിപ്പിൽ അറിയിച്ചു .