തൃശൂർ ജില്ലാ കെ.എം.സി.സി എം.എ ഇസ്മായിൽ കുടുംബ സഹായ ഫണ്ട് കൈമാറി.

By:Mujeeb Kalathil

ദമ്മാം :മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും മുസ്ലിംലീഗ് നേതാവുമായിരുന്ന അഴീക്കോട് മർഹും എം.എ ഇസ്മായിൽ സാഹിബിൻ്റെ കുടുംബ സഹായ നിധിയിലേക്ക് സൗദി ദമ്മാം കെ.എം.സി.സി തൃശൂർ ജില്ലാ കമ്മറ്റി നൽകുന്ന സംഖ്യ കോഡിനേറ്റർ ശിഹാബ് പുല്ലാനിയിൽ നിന്ന് ജില്ലാ കമ്മറ്റി ഏറ്റുവാങ്ങി.

ദമ്മാമിൽ നടന്ന ചടങ്ങിൽ ജില്ലാ ഭാരവാഹികളായ അഫ്സൽ വടക്കേക്കാട്, മൻസൂർ തിരുനെല്ലൂർ, അഷറഫ് മഞ്ഞന, റഫീഖ് റെഡ്ടേബിൾ തുടങ്ങിയവർ സംബന്ധിച്ചു. സംഖ്യ ഈ മാസം തൃശൂരിൽ നടക്കുന്ന ചടങ്ങിൽ കുടുംബ സഹായ കമ്മറ്റിക്ക് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു