റമാദാനിൽ ബഹ്റൈനിലെ ഹെൽത്ത് സെന്ററുകളുടെ സമയത്തിൽ മാറ്റം

മനാമ : റമാദാൻ കാലയളവിൽ രാജ്യത്തെ ഹെൽത്ത് സെന്ററുകളുടെയും സൽമാനിയ മെഡിക്കൽ കോംപ്ലക്സിന്റെയും പ്രവർത്തന സമയത്തിൽ മാറ്റങ്ങൾ ഉണ്ടാകും. അതേസമയം മുഹറഖിലെ ഹമദ് കാനൂ, യൂസിഫ് എഞ്ചിനീയർ ഹെൽത്ത് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും. വെള്ളി, ശനി ദിവസങ്ങൾ ഒഴികെ ബാക്കിയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് ബാക്കിയുള്ള ഹെൽത്ത് സെന്ററുകൾ പ്രവർത്തിക്കുക. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ഔട്ട് പേഷ്യന്റ് ക്ലിനിക്ക് രാവിലെ എട്ട് മണി മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കും. ഇവിടെ സന്ദർശക സമയം വെള്ളി, ശനി, തിങ്കൾ, ബുധൻ എന്നീ ദിവസങ്ങളിൽ വൈകുന്നേരം എട്ട് മണി മുതൽ രാത്രി പത്ത് മണി വരെയാകും. അതേസമയം കാർഡിയാക്ക് വാർഡുകൾ, ഇന്റെൻസീവ് കെയർയൂണിറ്റ് എന്നിവിടങ്ങളിൽ കഴിയുന്നവരെ ആഴ്ച്ചയിൽ നാല് ദിവസം രാത്രി എട്ട് മണി മുതൽ 9 മണി വരെയുള്ള സമയങ്ങളിലാണ് കാണാൻ സാധിക്കുക.