മലപ്പുറത്ത് ടിക്കറ്റുകള്‍ പൂഴ്ത്തി സ്വകാര്യ ബസുകളുടെ അഴിഞ്ഞാട്ടം

തിരൂർ ബസ്റ്റാന്റ്
തിരൂർ ബസ്റ്റാന്റ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ ടിക്കറ്റുകള്‍ പൂഴ്ത്തി സ്വകാര്യ ബസുകളുടെ അഴിഞ്ഞാട്ടം. മിക്ക സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക്് ടിക്കറ്റ് നല്കാതെയാണ്. മഞ്ചേരി, പരപ്പനങ്ങാടി, തിരൂര്‍ റൂട്ടുകളിലാണ് മിക്ക ബസുകളും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്കാതെ സര്‍വീസ് നടത്തുന്നത്. ചാര്‍ജ് നല്‍കി യാത്രചെയ്യുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ടിക്കറ്റ് നല്‍കണമെന്ന നിയമം നിലനില്‍ക്കെയാണ് ബസ് ജീവനക്കാരുടെ ഇത്തരത്തിലുള്ള സമീപനം.

ഗതാഗതവകുപ്പിന്റെ പരിശോധനകള് കാര്യക്ഷമമല്ലാത്തത് ബസ് ജീവനക്കാര്‍ക്ക് സഹായകമാകുന്നതായി ഇതിനോടകം തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ടിക്കറ്റുകള്‍ ആവശ്യപ്പെടുന്നവരോട് ബസ് ജീവനക്കാര്‍ മോശമായി പെരുമാറുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ടിക്കറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും തമ്മില്‍ ഇവിടെ തര്‍ക്കവും പതിവാണ്. സ്വകാര്യ ബസുകള്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റില്ലാതെ സര്‍വീസ്് നടത്തുന്നത് മലപ്പുറതത്താണെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.