ടി.എം.സി.എ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

ബഹ്‌റൈൻ : തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . ഹിജറ പുതുവര്‍ഷത്തിലെ ആദ്യ അവധി ദിനത്തിൽ സൽമാനിയ മെഡിക്കല്‍ കോംപ്ളക്സുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് രാവിലെ 8 മുതൽ ഉച്ച 1മണി വരെ നീണ്ടു നിന്നു. ജനറൽ കൺവീനർ ഫിറോസ് മാഹി യുടെ നേതൃത്വത്തിൽ കൺവീനർമാരായ റയീസ് അൽ ജസീറ, ഫിറോസ്.വി. കെ. ടിഎംസിഎ പ്രസിഡന്റ്‌ ശംസുദ്ധീൻ ,സെക്രട്ടറി നവാസ് രക്ഷധികാരികളായ ഫുവാദ്, സാദിഖ് കുഞ്ഞിനെല്ലി , ട്രഷറർ അഫ്സൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാജിദ് പനോളി, അബ്ദുൽ റാസിഖ്, നൗഷാദ് ഖാലിദ്, മിഥ്ലാജ്, ഹഫ്‌സൽ, ഷമീം കാത്താണ്ടി, അസ്ഫർ എന്നിവർ ക്യാമ്പിന് നേത്യത്വം നല്‍കി. ക്യാമ്പിൽ എഴുപതോളം പേര്‍ രക്തദാനം ചെയ്തു.സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സ് അധികൃതര്‍ ടി.എം.സി.എ ഭാരവാഹികളെ അഭിനന്ദിച്ചു. രക്തദാനം ജീവദാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് സമീപഭാവിയില്‍ വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ടി.എം.സി.എ ഭാരവാഹികള്‍ അറിയിച്ചു.