ജബൽ അക്തർ ടൂറിസം ഫെസ്റ്റിവൽ ഈ മാസം അവസാനം

മസ്കറ്റ്. “അൽ ജബൽ അൽ അക്തർ ടൂറിസം ഫെസ്റ്റിവൽ” എന്ന പേരിൽ അൽ ദഖിലിയ ഗവർണറേറ്റിലെ ജബൽ അക്തർ വിലായത്തിൽ ടുറിസം ഫെസ്റ്റിവെൽ നടക്കും. ജബൽ അക്തറിന് മാത്രമായി ഒരു ഫെസ്റ്റിവെൽ ആദ്യമായിട്ടാണ് സംഘടിപ്പിക്കുന്നത്. മസ്കറ്റ് ചുട്ടുപൊള്ളുമ്പോൾ ജബൽ അക്തറിൽ തണുത്ത കാലാവസ്ഥ ആണ് ഉള്ളത്. ഇവിടുത്തെ മല കയറി മുകളിൽ എത്തുമ്പോൾ സുന്ദരമായ പച്ചപ്പും, പൂക്കളും പഴവര്ഗങ്ങളും വിനോദ സഞ്ചാരികളുടെ മനം കവരും. സന്ദർശകർക്ക് സാധ്യമാകുന്ന വ്യത്യസ്ത വിനോദസഞ്ചാര അനുഭവങ്ങളും സാഹസികതകളും പരിചയപ്പെടുത്താനും ടൂറിസം മന്ത്രാലയത്തിന് പദ്ധതിഉണ്ട് അറിയിച്ചു.ജബൽ അക്തർ പാതകളിൽ കുതിരപ്പുറത്ത് കയറുന്നവർക്കുള്ള പർവത സാഹസിക വിനോദങ്ങൾ, മാതളനാരങ്ങ വിളവെടുപ്പ് ഉത്സവം എന്നിവ ഉണ്ടാകും. 2022 ഓഗസ്റ്റ് 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ആയിരിക്കും festivel ഒമാൻ പൈതൃക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആണ് പരിപാടികൾ നടക്കുന്നത് .