മസ്‌കറ്റ്: ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളില്‍ ഒമാനിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയത് ആയിരക്കണക്കിന് വിനോദസഞ്ചാരികളെന്ന് റിപ്പോര്‍ട്ട്. ടൂറിസം മന്ത്രാലയമാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. വാദി ബാനി ഖാലിദില്‍ ഏകദേശം 2726 സന്ദര്‍ശകരാണ് ജൂണ്‍ 29നെത്തിയത്. തൊട്ടടുത്ത ദിവസം 1800ഓളം സന്ദര്‍ശകരും എത്തി. പാര്‍ക്കിംഗ് ഏരിയ മുഴുവന്‍ വാഹനം കൊണ്ട് നിറഞ്ഞതായാണ് അധികൃതര്‍ പറയുന്നത്. മസ്‌കറ്റില്‍ നിന്നും 203 കിലോമീറ്റര്‍ അകലെയാണ് വാദി ബാനി ഖാലിദ്.
ദോഫറില്‍ ജൂണ്‍ 29നെത്തിയത് 27654 സന്ദര്‍ശകരാണ്. മുന്‍ വര്‍ഷം ഏഖദേശം 10604 സന്ദര്‍ശകരാണ് ഇതേ ദിവസം ഇവിടെയെത്തിയത്. ഖരീഫ് സീസണില്‍ സലാലയില്‍ സാധാരണയായി താപനിലയില്‍ കുറവുണ്ടാകുന്നതിനാല്‍ നിരവധിപ്പേര്‍ ഈ കാലയളവില്‍ സന്ദര്‍ശനത്തിനെത്താറുണ്ട്. നിസ്വയില്‍ ജൂണ്‍ 30 വെള്ളിയാഴ്ച 237 സന്ദര്‍ശകരും തൊട്ടു മുന്നത്തെ ദിവസം 644 സന്ദര്‍ശകരും എത്തിയതായാണ് ടൂറിസം മന്ത്രാലയം പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.ജബല്‍ അഖ്ദറില്‍ ഇതേദിവസം 5470 സന്ദര്‍ശകരെത്തി. മുന്നത്തെ ദിവസം 4000 സന്ദര്‍ശകരാണെന്ന്തിയത്. ദിബ്ബ പോര്‍ട്ടില്‍ ജൂണ്‍ 30ന് 141 സന്ദര്‍ശകരെത്തി.