ബഹ്‌റൈൻ ടെലി കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോററ്ററി യുടെ നിർബന്ധിത മൊബൈൽ സിം കാർഡ് രജിസ്ട്രേഷൻ: യു എ ഇ എക്സ്ചേഞ്ചും വിവയും തമ്മിൽ ധാരണ

ബഹ്‌റൈൻ : ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) നിർബന്ധിതമാക്കിയ മൊബൈൽ സിം കാർഡ് രജിസ്‌ട്രേഷനു വേണ്ടി ബഹ്‌റിനിലെ പ്രമുഖ ടെലികോം കമ്പനിയായ വിവയും, ആഗോള പ്രശസ്തമായ യുഎഇ എക്സ്ചേഞ്ചും തമ്മിൽ ധാരണയായി. ഇതോടെ ബഹ്‌റൈനിലെ യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ ഇതിനുള്ള സൗകര്യം ലഭ്യമാകും. കഴിഞ്ഞ വർഷം ജൂലൈ മുതലാണ് ടെലികോം സിം കാർഡ് രജിസ്ട്രേഷൻ ‘ട്രാ’ നിർബന്ധമാക്കിയത്. ഇതിനു ഉപയോക്താവിനെ കുറിച്ചുള്ള വിവരങ്ങൾ തിരിച്ചറിയൽ രേഖ, വിരലടയാളം എന്നിവ നൽകണം. കരാർ ഉടമ്പടി പ്രകാരം വിവ സിം കാർഡ് ഉപയോക്താക്കൾക്ക് ബയോ മെട്രിക് സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കും.യുഎഇ എക്സ്ചേഞ്ച് എന്നും തങ്ങളുടെ ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങളും നൂതന സംവിധാനങ്ങളും ഉറപ്പു വരുത്താറുണ്ടെന്നും വിവയുമായുള്ള ധാരണ പ്രകാരം നേരത്തെ നല്കിവരുന്ന സിം കാർഡ് റീചാർജ്, പോസ്റ്റ് പെയ്ഡ് ബിൽ പെയ്മെന്റ്സ് തുടങ്ങിയ സേവനങ്ങൾ കൂടാതെ സിം കാർഡ് റെജിസ്ട്രേഷൻ കൂടി നല്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും യുഎഇ എക്സ്ചേഞ്ച് ബഹ്‌റൈൻ എക്സിക്യൂട്ടീവ് ഡയറക്ടറും ജനറൽ മാനേജറുമായ വിനീഷ് കുമാർ പറഞ്ഞു.

തങ്ങളുടെ സേവനങ്ങൾ ലളിതവും മൂല്യവർദ്ധിതവുമാക്കാനുള്ള വിവയുടെ നിലപാടു പ്രകാരം, വിപുലമായ ശാഖാശ്രിംഖലയുള്ള യുഎഇ എക്സ്ചേഞ്ചിലൂടെ ഉപയോക്താക്കൾക്ക് അനായാസകരമായി സിം കാർഡുകൾ രജിസ്റ്റർ ചെയ്യാനാവുന്നത് ഒരു നാഴികക്കല്ലാണെന്ന്,
വിവ ബഹ്റൈൻ ചീഫ് കമേഴ്സ്യൽ ഓഫീസർ കരിം ടബൗച്ചെയും പറഞ്ഞു.