സുരക്ഷിത ഡ്രൈവിംഗ് റോയൽ ഒമാൻ പോലീസ് ക്യാംപയിൻ തുടങ്ങി

ROP twitter
ROP twitter

മസ്കറ്:സുരക്ഷിതമായാ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി റോയൽ ഒമാൻ പോലീസ് ക്യാംപയിൻ ആരംഭിച്ചു,ഗതാഗത സുരക്ഷ സംബന്ധിച്ച വികതക്തരുടെ അഭിപ്രായങ്ങളും ശാസ്ത്രീയ പഠനങ്ങളും ഉൾക്കൊള്ളിച്ച ക്യാംപയിൻ ആണ് ആരംഭിച്ചത്, പൂരിഭാഗം റോഡപകടങ്ങൾക്കും കാരണം ഡ്രൈവിങ്ങിനിടയിലെ ഫോൺ ഉപയോഗംമാണ് കണ്ടെത്തിയിരുന്നു.

മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗതയിൽ പായുന്ന വാഹനം ഡ്രൈവ് ചെയ്യുമ്പോൾ 2 സെക്കൻഡ് മൊബൈൽലേക്ക് നോക്കിയാൽ 60 മീറ്റർ കണ്ണുകെട്ടി വണ്ടിയോടിക്കുന്നതിന് തുല്യമാണെന്ന് പഠനവും വന്നിട്ടുണ്ട് ,പിന്നീട് ചർച്ചയായത് സീറ്റ്ബെൽറ്റിന്റെ കാര്യമാണ് സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെകിൽ മുന്നിലിരിക്കുന്നവരുടെ മരണ സാധ്യത 40 മുതൽ 50 ശതമാനം വരെയും , പിന്നിലിരിക്കുന്നവർക്ക് 25 മുതൽ 75 ശതമാനം വരെയും മരണ സാധ്യത കുറയുമെന്ന് അടുത്തിടെ ലോകാരോഗ്യ സംഘടന പഠനറിപ്പോർട്ടിൽ പറയുന്നു.
ക്യാംപയിനിൽ പ്രധാനമായും ഉയർന്ന ചർച്ച ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം തന്നെ , സോഷ്യൽ മീഡിയയും വാട്സ് ആപ്പും എല്ലാം ഡ്രൈവിങ്ങിൽ ഉപയോഗിക്കുന്നത് ജീവൻ തന്നെ അപഹരിച്ചേക്കാം.