ബഹ്റൈൻ : ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ചു പ്രവാസികൾക്കായി ബഹ്റൈൻ ട്രാഫിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധ വൽക്കരണ സെമിനാറുകൾ സംഘടിപ്പിച്ചു – ദാർ അൽ ഷിഫ മെഡിക്കൽ സെൻറ്റർ പരിസരത്തു നടന്ന പരുപാടിയിൽ ട്രാഫിക് വിഭാഗം അധ്യാപകൻ സുബീഷ് ചാക്കോ യും , ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ബോധവത്കരണ സെമിനാറിൽ അബ്‌ദുല്ല ബാഷ ക്ലാസുകൾ നൽകി . ക്യാമ്പിൽ പങ്കെടുത്തവർക്കായി ട്രാഫിക് നിയമ ങ്ങൾ , അവ പാലിക്കേണ്ട ആവിശ്യകത , റോഡ് അപകടങ്ങൾ സുരക്ഷിതമായി റോഡിലോടെ ഉള്ള ഗതാഗതം തുടങ്ങി കാര്യങ്ങളിൽ അധികൃതർ ക്ലാസുകൾ നൽകി . നിയമ സംവിധാനങ്ങൾ വിവരിക്കുന്ന ലഘു രേഖകളും ട്രാഫിക് വിഭാഗം അധികൃതർ സെമിനാറിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു.