ഒമാൻ : മസ്കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ വലിയ ട്രക്കുകളുടെ സഞ്ചാരം അനുവദനീയമല്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.മസ്കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിലും, അൽ ദഖിലിയ റോഡിൽ മസ്കറ്റ് മുതൽ ബിദ്ബിഡ് പാലം വരെയും, അൽ ബത്തിന ഹൈവേയിൽ മസ്കറ്റ് മുതൽ ഷിനാസ് വരെയും വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വൈകുന്നേരം നാല് മണി വരെയും , ശനിയാഴ്ച വൈകുന്നേരം നാല് മണി മുതൽ രാത്രി പത്ത് മണി വരെയും റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രക്കിന്റെ സഞ്ചാരം അനുവദനീയമല്ലെന്ന് റോയൽ ഒമാൻ പോലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് പ്രസ്താവനയിലൂടെ അറിയിച്ചു…എല്ലാ ട്രക്ക് ഡ്രൈവർമാരും അവരുടെ സുരക്ഷയ്ക്കും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്നും റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചു .