ഇരുചക്ര വാഹനം ഓടിക്കുന്നവർക്കു ബോധവത്കരണവുമായി ട്രാഫിക് വിഭാഗം – 3,885 ഇരുചക്ര വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്തിയതായി അധികൃതർ

ബഹ്‌റൈൻ  :  ഇരുചക്ര വാഹനം ഉപയോഗിക്കുന്ന  നിരവധി പേർക്കാണ് ഇതിനോടകം  ജീവഹാനി സംഭവിച്ചിരിക്കുന്നത്  .അനേകം പേര്  പരുക്കുകളോടെ കഴിയുന്നുണ്ട് . ഇതിനോടകം    വിവിധ സ്ഥലങ്ങളിൽ  നിയമ ലന്ഘനം  നടത്തിയ  3885  ഡെലിവറി  മോട്ടോർ സൈക്കിളുകൾക്കെതിരെ   നിയമ നടപടി സ്വീകരിച്ചതായി  ട്രാഫിക് വിഭാഗം അറിയിച്ചു .  എമർജൻസി ലെയിനിലൂടെ ഉള്ള യാത്ര , നടപ്പാതയിലൂടെ ബൈക്ക് ഓടിക്കുക , റെഡ് സിഗ്നൽ മുറിച്ചു കടക്കുക , വേഗം എത്തിച്ചേരുവാനായി എളുപ്പവഴി സ്വീകരിക്കുക ,കൂടുതൽ വേഗത ,  തെറ്റായ വർടേക്കിങ് , ഹെൽമെറ്റ് ധരിക്കാതിരിക്കുക , വാഹന രെജിസ്‌ട്രേഷൻ   എന്നിവ സംബന്ധിച്ചു നിയമ ലംഘനം നടത്തിയവർക്കെതിരെ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത് . റോഡ്   നിയമങ്ങൾ കർശനമായി പാലിക്കണമെന്നും  , മറ്റുള്ള വാഹനങ്ങളെക്കാൾ ഇരു ചക്ര വാഹനം ഓടിക്കുന്നവർക്കു അപകടം പറ്റിയാൽ   ഗുരുതര പരുക്കുകൾ സഭാവിക്കുവാൻ  സാധ്യത കൂടുതൽ ആണെന്നും എന്നാൽ നിയമം  പാലിക്കുന്നതിലൂടെ  ഇത്  ഒഴിവാക്കാൻ സാധിക്കുമെന്നും ട്രാഫിക് മന്ത്രാലയം അറിയിച്ചു   . ഇരുചക്ര  വാഹനങ്ങൾക്കായി   ട്രാഫിക് വിഭാഗം ഇതിനോടകം നിരവധി ഭാഷകളിൽ  ബോധവത്കരണ  പരിപാടികൾ സംഘടിപ്പിച്ചു