മസ്കറ്റ് :ഒമാനിലെ ദോഹാർ ഗവർണറേറ്റിൽ പോലീസിന്റെ നേതൃത്വത്തിലുള്ള ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട്,ദോഫാർ ഗവർണറേറ്റിലെ നിരവധി സ്കൂൾ ബസ് ഡ്രൈവർമാർക്കായി ഒരു പ്രതിരോധ ഡ്രൈവിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്കൂൾ ബസിനുള്ളിലെ വിദ്യാർത്ഥികളുടെ സുരക്ഷയുടെ നിയമങ്ങളും അടിസ്ഥാനങ്ങളും അവരെ പരിചയപ്പെടുത്തുക എന്നതായിരുന്നു ക്യാമ്പയിന്റെ പ്രധാന ഉദ്ദേശംപ്രിവന്റീവ് ഡ്രൈവിംഗിന്റെയും പൊതു സുരക്ഷാ രീതികളുടെയും നടപടിക്രമങ്ങളുടെയും രീതികളും പ്രായോഗിക പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരുന്നു . ബസ് ഡ്രൈവർമാർക്ക് യോഗ്യത നേടുന്നതിനുള്ള പ്രിവന്റീവ് ഡ്രൈവിംഗ് പ്രോഗ്രാമും ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.പ്രിവന്റീവ് ഡ്രൈവിംഗിലും, ബസുകൾ എങ്ങനെ പരിശോധിക്കാമെന്നും പരിപാലിക്കാമെന്നും ഡ്രൈവർമാരെ പരിചയപ്പെടുത്തുക,എന്നിവയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിനിന്റെ ലക്ഷ്യം.