ബഹ്റൈൻ : ട്രാഫിക് ജംഗ്ഷനുകളിൽ അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രാഫിക് സിഗ്നലുകൾ ചുവപ്പിലേയ്ക്ക് മാറുന്നതിന് മുൻപ് അഞ്ചു തവണ മിന്നി തെളിയും .ഈ പുതിയ സംവിധാനത്തിന് പ്രധിരോധ മന്ത്രാലയം ,വിദേശകാര്യവകുപ്പ് ,ദേശീയ സുരക്ഷാ സമിതി അംഗീകാരം നൽകി .സിഗ്നലുകളിലെ അപകടങ്ങൾ ,ട്രാഫിക് ജഗ്ഷനുകളിലെ നിയമലംഘനം എന്നിവ ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം പാർലിമെന്റ് എം പി മാർ ചേർന്ന് സമർപ്പിച്ച നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം .ഇതനുസരിച്ചു ബഹറിനിലെ പ്രധാന ട്രാഫിക് ജഗ്ഷനുകളിൽ ട്രാഫിക് സിഗ്നലുകൾ ഉടൻ മാറുന്നതിനു പകരം ചുവപ്പിലേയ്ക്ക് മാറുന്നതിന് മുൻപ് അഞ്ചു തവണ മിന്നി തെളിയും .ട്രാഫിക് സിഗ്നലുകൾ മുന്നറിയിപ്പില്ലാതെ മാറുമ്പോൾ ഡ്രൈവർമാർ വാഹങ്ങൾ പെട്ടന്ന് നിർത്തേണ്ടിവരുന്നത് അപകടങ്ങൾക്കു കാരണമാകുന്നതായി നിർദേശത്തിൽ പറയുന്നു .റോഡ് അപകടങ്ങളും ട്രാഫിക് നിയമ ലംഘനങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സാകേതിക വിദ്യകൾ നടപ്പാക്കുമെന്നും അധികൃതർ പറയുന്നു .രണ്ടായിരത്തി പതിനേഴ് ആഗസ്റ്റ് പതിനാലിന് മന്ത്രിസഭ അംഗീകരിച്ച നിർദേശത്തിന് കഴിഞ്ഞ ദിവസം കമ്മറ്റി അംഗീകാരം നൽകിയത്