ബഹ്‌റൈൻ : നിയമം ലംഘിക്കുന്ന വാഹനങ്ങൾ 60 ദിവസത്തേക്ക് പിടിച്ചെടുക്കാം

gpdesk.bh@gmail.com

ബഹ്‌റൈൻ : മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും വസ്തുവകകളെ നശിപ്പിക്കുകയൂം കാരണമാകുന്നവർക്കെതിരെ നിയമ ലംഘനങ്ങളും തെറ്റുകളും പരിഹരിക്കുന്നതിനുള്ളതും ഗതാഗത സുരക്ഷാ നിരക്ക് ഉയർത്താനും ട്രാഫിക് സംവിധാനം വികസിപ്പിക്കാനും ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശങ്ങളെ ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ബ്രിഗേഡിയർ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫ പ്രശംസിച്ചു. ഇത്തരം നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള കേസുകളും വ്യവസ്ഥകളും സംബന്ധിച്ച് 2016 ലെ (68) ചട്ടത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന 2023 ലെ ഉത്തരവ് (165) പ്രകാരം, ലംഘിച്ച വാഹനങ്ങൾ 30 ദിവസത്തിന് പകരം കുറഞ്ഞത് 60 ദിവസത്തേക്ക് പിടിച്ചെടുക്കാൻ അനുവദിക്കാമെന്ന് ഡയറക്ടർ ജനറൽ വ്യക്തമാക്കി.ട്രാഫിക് നിയമ ഭേദഗതിയിൽ രണ്ട് പുതിയ നിയമലംഘനങ്ങളും ചേർത്തു, മറ്റുള്ളവർക്ക് ശല്യപ്പെടുത്തുന്ന ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളും , സ്റ്റണ്ട് ഡ്രൈവിംഗ് തടയുന്നതും റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുന്നതു തടയുന്നതായി നിയമം കൊണ്ട് സാധ്യമാകും.