ഇന്ത്യൻ അംബാസഡറെ ഗതാഗത മന്ത്രി സ്വീകരിച്ചു

മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബിനെ ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കാബി സ്വീകരിച്ചു.എല്ലാ മേഖലകളിലും, പ്രത്യേകിച്ച് ഗതാഗത, വാർത്താവിനിമയ മേഖലകളിലെ ബഹ്‌റൈൻ-ഇന്ത്യ ബന്ധത്തെ മന്ത്രി പ്രശംസിച്ചു.ഇരു രാജ്യങ്ങൾക്കും ജനങ്ങൾക്കുമുള്ള കൂടുതൽ നേട്ടങ്ങൾക്കായി ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.ബഹ്‌റൈൻ പുരോഗതിയും സമൃദ്ധിക്കും അംബാസിഡർ അഭിനന്ദനം അറിയിച്ചു.