ബഹ്‌റൈനിലേക്കു വരുന്നവർക്കായുള്ള യാത്ര നിബന്ധനകൾ പുതുക്കി . പുതിയ നിബന്ധനകൾ ഈ മാസം ഒൻപതു മുതൽ നിലവിൽ വരും .

മനാമ : ബഹ്റാനിലേക്കു വരുന്നവർ ക്കു ഒരു പി സി ആർ ടെസ്റ്റ് മാത്രമാണ് ഇനി മുതൽ ഉണ്ടായിരിക്കുക . പന്ത്രണ്ടു ദിനാർ ആണ് മുൻ കൂട്ടി അടക്കേണ്ടത് . നിലവിൽ 36 ദിനാർ നൽകി മൂന്നു ടെസ്റ്റുകൾ ആയിരുന്നു എടുക്കേണ്ടിയിരുന്നത് . എന്നാൽ എല്ലാ യാത്ര കാറും യാത്ര പുറപ്പെടുന്നതിനു മുൻപ് എഴുപത്തി രണ്ടു മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകണം . വാക്സിൻ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും ഇത് ബാധകമാണ് . എന്നാൽ വാക്സിൻ എടുക്കാത്ത പന്ത്രണ്ടു വയസിനു മുകളിൽ ഉള്ളവർ താമസ സ്ഥലത്തു പത്തു ദിവസത്തെ ക്വാറന്റീൻ പൂർത്തീകരിക്കണം .റാപിഡ് ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവരും പി സി ആർ ടെസ്റ്റ് നടത്തണം . എന്നാൽ എന്തെകിലും തരത്തിലുള്ള രോഗ ലക്ഷമുള്ളവർക്കു പി സി ആർ ടെസ്റ്റ് കൂടുതൽ ആയി നടത്തണം . തോന്നുന്നുറ്റി നാലു ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു യോഗ്യരായവരിൽ എൺപത്തി മൂന്നു ശതമാനം പേരും ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായും രോഗികളായവരുടെ എണ്ണം കൂടുന്നതിനനുസരിച്ചു കോവിഡ് ലെവൽ സിസ്റ്റത്തിൽ മാറ്റം വരുത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു . നിലവിൽ ബഹ്റിനിൽ പ്രതിദിന കോവിഡ് രോഗികളുടെ എന്നതിൽ വർധനവാണ് ഉണ്ടായിട്ടുണ്ടായിരിക്കുന്നതു . കഴിഞ്ഞ ദിവസം 1419 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . ഇതോടെ ബഹ്റിനിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം ഏഴായിരത്തി എണ്ണൂറ്റി ഏഴായി മാറി .