ഇന്ത്യ അടക്കം അഞ്ചു രാജ്യങ്ങളിൽ നിന്നും ബഹ്‌റൈനിലേക്കു വരുന്നതിനായി ഏർപ്പെടുത്തുന്ന യാത്ര നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ . സൗദി അറേബ്യ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ബഹ്റിനിൽ കുടുങ്ങിയവരെ സഹായിക്കാൻ വിവിധ സംഘടനകൾ രംഗത്ത് .

ബഹ്‌റൈൻ  : ഇന്ത്യ ബംഗ്ലാദേശ് ശ്രീലങ്ക പാകിസ്ഥാൻ നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്ന് ബഹറിനിലേക്ക് വരുന്നവർക്കാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. ബഹറിനിൽ താമസ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. അതേസമയം സൗദി അറേബ്യ പ്രാബല്യത്തിൽ വരുത്തിയ പുതിയ യാത്ര നിയന്ത്രണങ്ങളെ തുടർന്ന് ബഹറിൽ കുടുങ്ങിയത് ആയിരത്തോളം പ്രവാസികളാണ്. നിലവിൽ ഇന്ത്യയിൽ നിന്ന് നേരിട്ട് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുവാൻ അനുമതി ഇല്ലാതിരിക്കെ. ബഹ്റൈനിൽ എത്തിയ ശേഷം കൊറന്റൈൻ വ്യവസ്ഥകൾ പാലിച്ച്  സൗദി അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ  സൗദി നിയന്ത്രണം കൂടുതൽ കർശനമാക്കിയതോടെ നിരവധി പ്രവാസികളാണ് ഇവിടെ കുടുങ്ങിയത്. സൗദി ബഹറിൻ കോസ്വേ വഴി കഴിഞ്ഞദിവസം യാത്ര ചെയ്യാനെത്തിയ യാത്രക്കാരെ അധികൃതർ തിരിച്ചയച്ചു. കോ വിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് സൗദി പ്രവേശനം ഇപ്പോൾ അനുവദിക്കുന്നത്. എന്നാൽ ബഹറിൽ ഏർപ്പെടുത്തിയ പുതിയ നിയമം ബഹറിൻ   സൗദിയിലേക്ക്  പോകുവാൻ ഉള്ള ശ്രമങ്ങൾ  നിഷ്ഫലം ആയിരിക്കുകയാണ്. ഇന്നുമുതൽ റസിഡൻസ് വിസ ഉള്ളവർക്ക് മാത്രമാണ് ബഹറിനിൽ പ്രവേശനം അനുവദിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്ന് വന്ന് ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ  സഹായിക്കാൻ വിവിധ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട് . അടുത്ത ദിവസങ്ങളിൽ ആയി ബഹ്റിനിൽ  പ്രതിദിന കോവിഡ്  കേസുകൾ    രണ്ടായിരത്തിനു  മുകളിൽ ആണ് . അതിനെ തുടർന്ന്  കോവിഡ്   നിയന്ത്രണങ്ങൾ  കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ഇ  വിസ, വിസിറ്റിംഗ്  വിസക്കാർക്കും  പ്രവേശനം സാധ്യമല്ല . താമസ വിസ ഉള്ളവർ  ബഹ്റിനിൽ എത്തിയാൽ  താമസ സ്ഥലത്തു പത്തു  ദിവസം ക്വാറന്റീൻ  കഴിയണമെന്നും നിബന്ധന ഉണ്ട് . യാത്ര പുറപ്പെടും മുൻപ്  എടുത്ത പി സി ആർ  സർട്ടിഫിക്കറ്റ് ഹാജരാകണം