ദേശീയ ദിന ദീപാലങ്കാരം ശിഫ അൽ ജസീറയ്ക്കു ആദരം

മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന് ആദരം. മികച്ച ദീപാലങ്കാര ഒരുക്കിയതിന് സ്വകാര്യ കെട്ടിട വിഭാഗത്തിലാണ് പുരസ്‌കാരം.

മെഡിക്കല്‍ സെന്റര്‍ കെട്ടിടം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ചുവപ്പും വെള്ളയും ഇടകലര്‍ന്ന വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. ബഹ്‌റൈന്‍ ദേശീയ പാതകയുടെ നിറത്തോടെയുള്ള അലങ്കാരം വര്‍ണകാഴ്ചകളൊരുക്കി.
ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ റാഷിദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ റാഷിദ് അല്‍ ഖലീഫയില്‍ നിന്നും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സക്കീര്‍ ഹുസൈനും മാര്‍ക്കറ്റിംഗ് മാനേജര്‍ മൂസാ അഹമ്മദും മെമന്റോ ഏറ്റുവാങ്ങി.
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ദീപാലങ്കാരമത്സരത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ പുരസ്‌കാരം നേടുന്നത്.
മികച്ച ചികിത്സയും പരിചരണവുമായി ബഹ്‌റൈന്‍ ആരോഗ്യ മേഖലയില്‍ 19-ാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍. ഏഴു നില കെട്ടിടത്തില്‍ മെഡിക്കല്‍ സെന്ററും മൂന്നു നില കെട്ടിടത്തില്‍ ഡെന്റല്‍പ്രീ എംപ്ലോയ്‌മെന്റ് മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഒരു കണ്‍സള്‍ട്ടന്റിന്റെയും നാല് സ്‌പെഷ്യലിറ്റ്് ഡോക്ടര്‍മാരുടെയും ശിശുരോഗ വിഭാഗത്തിലും ഓര്‍ത്തോപീഡിക് വിഭാഗത്തിലും മൂന്നു വീതം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാണ്. റേഡിയോളജി വിഭാഗത്തില്‍ ഒരു കണ്‍സള്‍ട്ടന്റും രണ്ട് സപെഷ്യലിസറ്റ് ഡോക്ടര്‍മാരും ഗൈനക്കോളജി വിഭാഗത്തില്‍ ഒരു കണ്‍സള്‍ട്ടന്റും മൂന്ന് സപെഷ്യലിസ്്റ്റ് ഡോക്ടര്‍മാരും പ്രവര്‍ത്തിക്കുന്നു. സിടി സ്‌കാന്‍, മാമോഗ്രാം, എക്കോ-ടിഎംടി പരിശോധനകളും കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധനയും ലഭ്യമാണ്.