മസ്കറ്റ്: ഒമാനിലെ പ്രമുഖ ഫുട്ബാൾ ടൂർണമെന്റ് ആയ ബോഷർ കപ്പിന്റെ അഞ്ചാമത് എഡിഷന്റെ ട്രോഫി പ്രകാശനം ഒമാൻ മലയാളം മിഷൻ സെക്രട്ടറി ശ്രീ അനു ചന്ദ്രൻ നിർവഹിച്ചു.മസ്ക്കറ്റിലുള്ള ഫോർ സ്ക്വയർ റെസ്റ്റോറൻ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഫുട്ബോൾ ടീമുകളുടെ ഗ്രൂപ്പ് നിർണയ ഡ്രോയും നിർവഹിച്ചു.നവംബർ 17 ആം തീയതി മത്സരങ്ങൾ നടക്കും.മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഈ ഫുട്ബോൾ മേള ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി പ്രശസ്ത ഫുട്ബോൾ താരം .സി.കെ വിനീത് നാട്ടിൽ നിന്നും എത്തിച്ചേരുന്നുണ്ട് . മസ്ക്കറ്റിലെ പ്രമുഖരായ 16 പ്രവാസി ടീമുകളാണ് ബൗഷർ കപ്പിൽ പങ്കെടുക്കുന്നത്.ബിജോയ് പാറാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമൂഹ്യ പ്രവർത്തകരായ ശ്രീ. റിയാസ് അമ്പലവൻ, കെ.വി.വിജയൻ എന്നിവർ സംസാരിച്ചു.വിജയൻ കരുമാണ്ടി സ്വാഗതവും സന്തോഷ് എരിഞ്ഞേരി നന്ദിയും രേഖപ്പെടുത്തി.