ഒമാൻ : കൈരളി റൂവി നേതൃത്വത്തിൽ സെപ്റ്റംബർ 22 ന് നടക്കുന്ന റൂവി കപ്പ് 2023 ഫുട്ബോൾ ടൂർണമെന്റിന്റെ കർട്ടൻ റൈസറും ടീമുകളുടെ ഗ്രൂപ്പ് നിർണ്ണയവും ട്രോഫി പ്രകാശനവും നടന്നു. ഫ്രണ്ടി മൊബൈലും ഫാൽക്കൻ പ്രിന്റെഴ്സുമാണ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാർ.റൂവിയിലെ ഫോർ സ്ക്വയേഴ്സ് റെസ്റ്റോറന്റിൽ വെച്ചു നടന്ന പരിപാടിയിൽ ഒമാനിലെ സാമൂഹ്യ പ്രവർത്തകരായ ബാലകൃഷ്ണൻ കെ, ഷാജി സെബാസ്റ്റ്യൻ, ഫാൽക്കൺ പ്രിന്റ്റേഴ്സ് ഉടമ സുരേന്ദ്രൻ, ഫ്രണ്ടി മൊബൈൽ പ്രതിനിധികൾ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ്, എന്നിവർ സന്നിഹിതരായിരുന്നു. സംഘടനാ ഭാരവാഹികളായ അഭിലാഷ്, വരുൺ, സുബിൻ, ഹരിദാസ് ചടങ്ങുകൾക്ക് എന്നിവർ നേതൃത്വം നൽകി.. മത്സരത്തിലെ വോളണ്ടിയർമാർക്കുള്ള ജേഴ്സി പ്രകാശനവും ചടങ്ങിൽ വെച്ചു നടന്നു. സെപ്റ്റംബർ 22 വെള്ളിയാഴ്ചയാണ് മത്സരങ്ങൾ നടക്കുക. കെ എം എഫ് എ യുടെ നിയമാ വലികളുമനുസരിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. റൂവി ദാർസയിറ്റിലെ അൽ സാഹിൽ ഗ്രൗണ്ടിൽ വെച്ചു നടക്കുന്ന മത്സരത്തിൽ ഒമാനിലെ പ്രമുഖരായ 16 പ്രവാസി ഫുട്ബോൾ ടീമുകൾ മാറ്റുരക്കും.