ബഹ്റൈൻ : 45 ദശലക്ഷംദിനാർ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി യിൽ വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുവാൻ കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങും , മുഹറഖിൽ പുതുതായി ആരംഭിക്കുന്ന പ്രാദേശിക ടൂറിസം ഇൻഫ്രാസ്ട്രക്ചറിന് ഒപ്പം പഴയ മുഹറഖ് സൂക്കുമായി ബന്ധിപ്പിക്കുന്ന ഒരു നടപ്പാതയും ഇതോടൊപ്പം നിർമ്മിക്കും . 500 കാറുകൾക്ക് ഒരേ സമയം പാർക്കിംഗ് നടത്താനുള്ള സൗകര്യവും ഇവിടെ ഉണ്ടായിരിക്കും. പഴയ മുഹറഖ് സൂക്കിനെ കൂടുതൽ വിപുലീകരിച്ചതിനു ശേഷം നിലവിൽ പോസ്റ്റ് ഓഫീസ് നിലനിൽക്കുന്ന ഭാഗത്തു ഒരു സൂക്കും ഈ പദ്ധതിയുടെ ഭാഗമായി നിർമിക്കും ബോട്ട് ഹാർബർ, നടപ്പാത, നിരവധി റെസ്റ്റോറന്റുകളും കഫേകളും ഇതിന്റെ ഭാഗമായി നിർമിക്കും , ദ്ധതിയുമായി ബന്ധപ്പെട്ട് പ്രിൻസ് ഖലീഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. പദ്ധതി നടപ്പാക്കുന്നത് പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ച ശേഷം നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.