സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് കളിമുറ്റം ട്വൻറി വൺ ഉദ്ഘാടനം ചെയ്തു

ബഹ്‌റൈൻ : സീറോ മലബാർ സൊസൈറ്റിയുടെ ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന കളിമുറ്റം 21 സമ്മർ ക്യാമ്പ് ഉദ്ഘാടനം പ്രശസ്ത സിനിമാ നടനും പ്രമുഖ മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ ജോഷിയും ആൻഡ്രൂസ് ജോജിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.പരീക്ഷയ്ക്ക് ആവശ്യമില്ലാത്തതും ജീവിതത്തിൽ അത്യാവശ്യം ഉള്ളതുമായ ചില നല്ല പാഠങ്ങളാണ് കളിമുറ്റം സമ്മർ ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഉദ്ഘാടനവേളയിൽ കലാഭവൻ ജോഷി പറഞ്ഞു. എല്ലാ ദിവസവും കുറച്ചു സമയം ഈ സമ്മർ ക്യാമ്പിൽ നിരവധി ചിരിക്കുള്ള വകകളുമായി എന്നും ഞാൻ ഉണ്ടാവും എന്ന് കലാഭവൻ ജോഷി കുട്ടികൾക്ക് വാക്ക് കൊടുത്തു. സുന്ദരമായ അവതരണവും വേറിട്ടൊരു ശില്പശാലയുമാകും കളിമുറ്റം 21 സമ്മർ ക്യാമ്പ്, എന്ന്., സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.ചടങ്ങിൽ ഭാരവാഹികളായ ശ്രീ. സജു സ്റ്റീഫൻ ശ്രീ. പോളി വിതയത്തിൽ ശ്രീ. ജോജി വർക്കി എന്നിവർ സംസാരിച്ചു. കൺവീനർ ലിവിൻ ജിബി സ്വാഗതവും അഥിത്ത് അലക്സ് നന്ദിയും പറഞ്ഞു.