മനാമ: ഇരുപത്തിയൊന്ന് വയസ്സിന്റെ നിറവിൽ വനിത സുപ്രീം കൗൺസിൽ.ബഹ്റൈനിലെ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി രാജപത്നി പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിൽ രൂപീകരിച്ചതാണു വനിത സുപ്രീം കൗൺസിൽ. രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ, ബിസിനസ്, നിയമ മേഖലകളിൽ സ്ത്രീകൾക്ക് അർഹമായ സ്ഥാനം നേടുന്നതിനും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അവരെ പ്രാപ്തമാക്കുന്നതിനുമുള്ള ശ്രമങ്ങളാണ് സുപ്രീം കൗൺസിൽ ചെയ്തുകൊണ്ടിരിക്കുന്നത് .ഇതിന്റെ ഫലമായി മന്ത്രിപദവികളിലും , നിയമ മേഖലകളിലും ,ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി പദവിയിലും കൂടാതെ ബാങ്കിങ്, ബിസിനസ് മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം കൂട്ടാൻ സാധിച്ചു . ഇന്ന് പുരുഷന്മാരെപ്പോലെതന്നെ സ്ത്രീകളും ഡ്രൈവിങ് നടത്തുന്ന രാജ്യങ്ങളിൽ മുൻപിലാണ് ബഹ്റൈൻ.