മസ്കറ്റ് : മസ്‌കറ്റിലെ സീബ് വിലായത്തിലെ സൂർ അൽ ഹദീദ് എന്ന ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേരേ കാണാതായി,തിരയിൽ പെട്ട വിവിധ രാജ്യക്കാരായ 6-പേരേ കോസ്ററ്ഗാർഡ് രക്ഷപെടുത്തിയാതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.എന്നാൽ സീബ് ബീച്ചിൽ നിന്നും രണ്ടു ശവശരീരങ്ങൾ കിട്ടിട്ടിയതായും പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. കാണാതായവരും രക്ഷപെട്ടവരും ഏതുരാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.വായു ചുഴലി കാറ്റിന്റെ പശ്ചാത്തലത്തിൽ മസ്കറ്റിന്റെ തീരപ്രദേശങ്ങളിൽ തിരമാലയ ശക്തിപ്രാപിച്ചിട്ടുണ്ട്.