സലാല: കണ്ണൂർ കൂത്തുപറമ്പ് സ്വദേശി കൊട്ടാരത്തിൽ റഈസ് (36) സലാലയിൽ നിര്യാതനായി.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ടെലി റെസ്റ്റോറന്റ് സനായിയ്യ ബ്രാഞ്ചിലാണ് ജോലി ചെയ്തിരുന്നത്. മ്യതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സലാലയിൽ ഖബറടക്കും.
കൊല്ലം ഉമയനെല്ലൂർ പേരായം സ്വദേശി പുത്തൻ വിള വീട്ടിൽ രതീഷ് രാജേന്ദ്രനും ( 34) കോവിഡ് ബാധിച്ച് മരിച്ചു. മർമൂലിൽ ഹർവീൽ യുണൈറ്റഡ് എന്ന കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു.കോവിഡ് ബാധിച്ച് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ലിജിയും മകനും സലാലയിലുണ്ട്.മ്യതദേഹം സലാലയിൽ സംസ്കരിക്കും.