ഗുജറാത്തിൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം രണ്ടു പേർ മരണപ്പട്ടു

താപി :ഗുജറാത്തിലെ താപി ജില്ലയിലെ വിർപോർ ഗ്രാമത്തിൽ പുതുതായി നിർമ്മിച്ച ഫാക്ടറിയിലാണ് സ്‌ഫോടനം. സംഭവത്തിൽ രണ്ട് തൊഴിലാളികൾ മരണപ്പെട്ടു മൂന്ന് പേർക്ക് ഗുരുതരമായിപരിക്കേറ്റു.ഫ്രൂട്ട് ജ്യൂസ് ഫാക്ടറിയിലാണ് സംഭവം.4.30 ഓടെയാണ് അപകടമുണ്ടായത് ഫാക്ടറിയിൽ യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനിടെ ഒരു ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ തീവ്രതയിൽ യന്ത്രഭാഗം മീറ്ററുകളോളം തെറിച്ച് റോഡിന് കുറുകെയുള്ള കൃഷിയിടത്തിൽ പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. അഞ്ച് തൊഴിലാളികലാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്.