യുഎഇ പൊതുമാപ്പ് : ഔട്ട്പാസ് ലഭിച്ചാൽ പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപായി രാജ്യം വിടണം

അബുദാബി: യുഎഇയിലെ പൊതുമാപ്പിൽ വീണ്ടും ഇളവ് നല്‍കി അധികൃതര്‍. ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിർദേശത്തിലാണ് അധികൃതർ നിലവിൽ ഇളവ് നൽകിയിരിക്കുന്നത് . സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസ കാലത്തേക്കാണ് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് കാലയളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപായി രാജ്യം വിട്ടാൽ മതി. എന്നാൽ പൊതുമാപ്പ് കാലാവധിക്ക് ഉള്ളിൽ പുതിയ ജോലി ലഭിച്ചാൽ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരുകയും ചെയ്യാം.