നയതന്ത്ര പ്രാതിനിധ്യം പുനഃസ്ഥാപിക്കാൻ യുഎഇയും ഖത്തറും

അബുദാബി: അൽ-ഉല കരാറിന്റെയും, ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത താൽപ്പര്യത്തിന്റെയും അടിസ്ഥാനത്തിൽ, യുഎഇയും ഖത്തറും തമ്മിലുള്ള നയതന്ത്ര പ്രാതിനിധ്യം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ദോഹയിലെ യുഎഇ എംബസിയിലും അബുദാബിയിലെ ഖത്തർ എംബസിയിലും, ദുബായിലെ കോൺസുലേറ്റിലും ഇന്നുമുതൽ ( ജൂൺ 19 തിങ്കളാഴ്ച )മ ഓഫീസുകളുടെ പ്രവർത്തനം പുനരാരഭിക്കുമെന്നും അധികൃതർ അറിയിച്ചു.രണ്ട് രാജ്യങ്ങളിലെയും നേതൃത്വങ്ങളുടെ ഇച്ഛാശക്തിയും, അഭിലാഷങ്ങൾ നേടിയെടുക്കാനുള്ള അറബ് സംയുക്ത മാർച്ചിന്റെ ഏകീകരണത്തിനും അനുസൃതമാണ് ഈ നടപടിയെന്ന് ഇരുപക്ഷവും വ്യക്തമാക്കി.