വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ൽ വീഴ്ച; ആ​റു ബാ​ങ്കു​ക​ൾ​ക്കെ​തി​രെ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ ശി​ക്ഷ

ദു​ബൈ: രാ​ജ്യ​ത്ത്​ ആ​റു​ ബാ​ങ്കു​ക​ൾ​ക്കെ​തി​രെ യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ ശി​ക്ഷാ​ന​ട​പ​ടി. വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ൽ വേ​ണ്ട​ത്ര നി​ല​വാ​രം പു​ല​ർ​ത്തി​യി​ല്ല എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബാ​ങ്കു​ക​ൾ​ക്കെ​തി​രെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച​ത്. ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന് ഒ​രു ധ​ന​വി​നി​മ​യ സ്ഥാ​പ​ന​ത്തി​ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് 52 മി​ല്യ​ൺ ദി​ർ​ഹം പി​ഴ​യും വി​ധി​ച്ചു.ആ​സ്തി സം​ര​ക്ഷി​ക്കാ​നും ന​ഷ്ട​സാ​ധ്യ​ത കു​റ​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ളി​ൽ വേ​ണ്ട​ത്ര നി​ല​വാ​രം പു​ല​ർ​ത്തി​യി​ല്ല, ചൂ​മ​ത​ല വ​ഹി​ക്കു​ന്ന​വ​രെ കു​റി​ച്ചും പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളെ കു​റി​ച്ചും റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യി തു​ട​ങ്ങി​യ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​റു ബാ​ങ്കു​ക​ൾ​ക്ക് യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക് നി​ശ്ചി​ത തു​ക​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ന​ട​പ​ടി നേ​രി​ട്ട ബാ​ങ്കു​ക​ളു​ടെ പേ​രു​വി​വ​രം സെ​ൻ​ട്ര​ൽ ബാ​ങ്ക് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഇ​ക്ക​ണോ​മി​ക് കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്​ അ​ഥ​വാ ഒ.​ഇ.​സി.​ഡി ഏ​ർ​പ്പെ​ടു​ത്തി​യ കോ​മ​ൺ റി​പ്പോ​ർ​ട്ടി​ങ് സ്റ്റാ​ൻ​ഡേ​ഡ് പ്ര​കാ​രം പ​ര​സ്പ​രം വി​വ​രം കൈ​മാ​റു​ന്ന സം​വി​ധാ​നം പാ​ലി​ക്കു​ന്ന​തി​ലാ​ണ് ബാ​ങ്കു​ക​ൾ വീ​ഴ്ച വ​രു​ത്തി​യ​തെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് ചൂ​ണ്ടി​ക്കാ​ട്ടി. ഒ.​ഇ.​സി.​ഡി നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ഉ​പ​രോ​ധ ന​ട​പ​ടി​ക​ളാ​ണ് ബാ​ങ്കു​ക​ൾ​ക്ക് എ​തി​രെ സ്വീ​ക​രി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ൾ പി​ന്തു​ട​രേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് ഒ.​ഇ.​സി.​ഡി മു​ന്നോ​ട്ടു​വെ​ച്ച​ത്. ഇ​തി​ൽ നി​കു​തി വി​വ​ര​ങ്ങ​ൾ മു​ത​ൽ അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ വ​രെ കൈ​മാ​റ്റം ചെ​യ്യ​പ്പ​ടേ​ണ്ട​തു​ണ്ട്. ഒ.​ഇ.​സി.​ഡി​യു​ടെ കോ​മ​ൺ റി​പ്പോ​ർ​ട്ടി​ങ് സ്റ്റാ​ൻ​ഡേ​ഡ് ന​ട​പ്പാ​ക്കാ​ൻ യു.​എ.​ഇ​യി​ലെ ബാ​ങ്കു​ക​ൾ​ക്ക് സെ​ൻ​ട്ര​ൽ ബാ​ങ്ക് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തും ഭീ​ക​ര​വാ​ദ ഫ​ണ്ടി​ങ്ങും ത​ട​യാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ണ് ഒ​രു മ​ണി എ​ക്സ്ചേ​ഞ്ച് സ്ഥാ​പ​ന​ത്തി​ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് 52 ദ​ശ​ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ പി​ഴ ചു​മ​ത്തി​യ​ത്.