ദുബായ് : യുഎഇയിൽ കോവിഡ് ബാധിച്ച് നാലു പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 41 ആയി. പുതുതായി 479 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 6781 ആയി. ഏറ്റവും ഒടുവിൽ 98 പേർ രോഗമുക്തി നേടി. ഇതുവരെ സുഖപ്പെട്ടവരുടെ എണ്ണം 1186 ആയി ഉയർന്നു. 23,000 പേരുടെ പരിശോധന നടത്തിയപ്പോഴാണ് 479 പേർക്ക് രോഗബാധ കണ്ടെത്തിയത്. ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിൽ മാത്രം ദിവസേന 7100 പേർക്ക് പരിശോധിക്കാനുള്ള സംവിധാനം നിലവിലുണ്ട്. ഇതുൾപെടെ യുഎഇയിൽ പ്രതിദിനം 10,000 പേരുടെ ടെസ്റ്റ് നടത്താനുള്ള സൗകര്യമായി. ഒറ്റനോട്ടത്തിൽ: രോഗബാധിതർ–6781, സുഖപ്പെട്ടവർ–1186, മരണം–41.