ശൈത്യകാലത്തിലേക്ക് യുഎഇ; വരും ദിവസങ്ങളിൽ താപനില കുറയും

യുഎഇയിൽ ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ശരത് കാലത്തിന് തുടക്കം കുറിച്ചു . തണുപ്പുകാലത്തിന് ആരംഭം കുറിക്കുന്നതോടെ രാജ്യത്ത് പകലുകള്‍ക്കും രാത്രികള്‍ക്കും തുല്യ ദൈര്‍ഘ്യമാണ് അനുഭവപ്പെടുന്നത് . ശരത് കാലം ആരംഭിച്ചതോടെ വരും ദിവസങ്ങളില്‍ ചൂട് കുറഞ്ഞ് തുടങ്ങും. ഇനിയുള്ള ദിവസങ്ങളില്‍ പകല്‍ 37 ഡിഗ്രി സെല്‍ഷ്യസും രാത്രി 23 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും ശരാശരി താപനില. സൂര്യോദയവും സൂര്യാസ്തമയവും രാവിലെയും വൈകുന്നേരവും ഏകദേശം ഒരേ സമയത്തായിരിക്കും സംഭവിക്കുക. എന്നാല്‍ സീസണ്‍ പുരോഗമിക്കുന്നതോടെ രാജ്യത്ത് കൂടുതല്‍ തണുപ്പനുഭവപ്പെടുകയും രാത്രികള്‍ക്ക് ദൈര്‍ഘ്യമേറുകയും പകല്‍ സമയം ക്രമേണ കുറയുകയും ചെയ്യും. കൂടാതെ ശൈത്യകാലത്തോടനുബന്ധിച്ചുള്ള മഴക്കാലം നവംബര്‍ തുടക്കത്തില്‍ ആരംഭിച്ച് മാര്‍ച്ച് അവസാനം വരെ തുടരും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത വര്‍ധിക്കുമെന്നും റിപോർട്ടുകൾ ഉണ്ട് .