യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഒരു എമിറേറ്റ് കൂടി ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഫുജൈറ എമിറേറ്റാണ് ട്രാഫിക് പിഴകളില്‍ പുതുതായി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എമിറേറ്റില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം കിഴിവ് ഏര്‍പ്പെടുത്തിയതായി ഫുജൈറ അധികൃതര്‍ അറിയിച്ചു. 2021 നവംബര്‍ 28 മുതല്‍ 50 ദിവസത്തേക്ക് ഫുജൈറയില്‍ കിഴിവ് ലഭിക്കുക. നവംബര്‍ 25 വരെയുള്ള പിഴകള്‍ക്ക് ഈ ഇളവ് ബാധകമാണ്. ജമ്പിംഗ് ട്രാഫിക് ലൈറ്റ്, അശ്രദ്ധമായ ഡ്രൈവിംഗ്, എഞ്ചിന് പരിഷ്ക്കരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ലംഘനങ്ങള്‍ക്ക് കിഴിവ് ലഭിക്കില്ല. അജ്മാന്, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ ഈ മാസം ആദ്യം തന്നെ ഇളവ് പ്രഖ്യാപിച്ചിരുന്നു.
Home GULF United Arab Emirates യുഎഇ ഗോള്‍ഡന്‍ ജൂബിലി: ഒരു എമിറേറ്റ് കൂടി ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു