ദുബായ് : ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) ആണ് ഇതുസംബന്ധിച്ചു പ്രഖ്യാപനം നടത്തിയിരിക്കുന്നത് . ഇതനുസരിച്ചു ഐ.സി.പിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴി സന്ദർശക വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൂടി ലഭ്യമാവുന്ന തരത്തിലുള്ള പദ്ധതിയാണ് നടപ്പിലാക്കുകയെന്ന് ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖലീൽ അറിയിച്ചു . ഇതുവഴി അപേക്ഷകർക്ക് യോജിച്ച തരത്തിലുള്ള ഇൻഷുറൻസ് സ്കീമിൽ പങ്കാളികളാകാം. നിലവിൽ സന്ദർശക വിസ ലഭിച്ച ശേഷം അംഗീകൃത സ്വകാര്യ ഇൻഷുറൻസ് സേവന ദാതാക്കളിൽ നിന്നുള്ള ഇൻഷുറൻസ് എടുത്ത രേഖ ഇമിഗ്രേഷൻ ക്ലിയറൻസ് സമയത്ത് ഹാജരാക്കണം . “അടിയന്തര ഘട്ടങ്ങളിൽ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രമുഖ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള ഇൻഷുറൻസ് പാക്കേജുകൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു
Home GULF United Arab Emirates യു എ ഇ : സന്ദർശക വിസയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൂടി ലഭ്യമാക്കുന്ന പദ്ധതി