അബുദബി: സര്‍ക്കാര്‍ ജീവനക്കാരെ ആക്രമിക്കുകയോ ഭീക്ഷണിപ്പെടുത്തുകയോ ചെയ്താല്‍ കനത്ത പിഴയും ശിക്ഷയും മുന്നറിയിപ്പ് നൽകി പബ്ലിക് പ്രോസിക്യൂഷൻ. ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും ഒരു വര്‍ഷത്തില്‍ കുറയാത്ത തടവുമാണ് ശിക്ഷ. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷന്റെ പുതിയ ഉത്തരവ്.സര്‍ക്കാര്‍ ജീവനക്കാരെ ഏതെങ്കിലും കാര്യം അന്യായമായി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷന് ഓര്‍മിപ്പിച്ചു. അക്രമത്തിന്റെ കാഠിന്യമനുസരിച്ച് ശിക്ഷയിലും പിഴയിലും വ്യത്യാസമുണ്ടാകും. ഒന്നിലധികം ആളുകളുടെ നേതൃത്വത്തില്‍ ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങള്‍ ഗുരുതര കുറ്റകൃത്യത്തിന്റെ പരിധിയിൽപ്പെടുന്നതാണ്. ആയുധം ഉപയോഗിച്ചുള്ള അക്രമങ്ങള്‍ക്കും കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.