യുഎഇ ദേശീയ ദിനം; അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

50-ാം ദേശീയ ദിനത്തിന്റെയും അനുസ്മരണ ദിനത്തിന്റെയും അവധികള്‍ യുഎഇയിലെ അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ് ട്വീറ്ററിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫെഡറല്‍ ജീവനക്കാര്‍ക്ക് ഡിസംബര്‍ 1 ബുധനാഴ്ച മുതല്‍ ഡിസംബര്‍ 3 വെള്ളിയാഴ്ച വരെ മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഡിസംബര്‍ 4 ശനിയാഴ്ച വാരാന്ത്യമായതിനാല്‍, ഫെഡറല്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ ഇടവേളയുണ്ടാകും. ഡിസംബര്‍ 5 ഞായറാഴ്ച മുതല്‍ ജോലി പുനരാരംഭിക്കണം.