അബുദാബി: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ചരക്കുനീക്കം ശക്തമാക്കാനൊരുങ്ങി യുഎഇ.വിവിധ രാജ്യങ്ങളുമായുള്ള ചരക്കുനീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈയിടെ ഇന്ത്യ ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്2 (സിംഗപ്പൂര്ചെന്നൈകൊളംബോ) സേവനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ അബുദാബി ഖലീഫ പോര്‍ട്ട് ചൈനയിലേക്കു നേരിട്ടു ചരക്കുഗതാഗത സര്‍വീസും ആരംഭിച്ചു. ചൈനീസ് തുറമുഖങ്ങളായ ഷാങ്ഹായ്, ക്വിങ്ഡോ, നിംഗ്ബോ എന്നിവയെ അബുദാബിയിലെ ഖലീഫ തുറമുഖവുമായി നേരിട്ടു ബന്ധിപ്പിക്കുന്നതാണു സര്‍വീസ്.
യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഇറാഖ്, സുഡാന്, പാക്കിസ്ഥാന്, ഇന്ത്യ രാജ്യങ്ങള്‍ തമ്മിലുള്ള കണ്ടെയ്നര്‍ സേവനം കൂടുതല്‍ ശക്തമാക്കുമെന്ന് എ.ഡി പോര്‍ട്ട് ഗ്രൂപ്പ് മാരിടൈം ക്ലസ്റ്ററും സഫീന്‍ ഗ്രൂപ്പ് ആക്ടിങ് സിഇഒയുമായ ക്യാപ്റ്റന്‍ അമ്മാര്‍ മുബാറക് അല്‍ ഷൈബ പറഞ്ഞു.