ബഹ്‌റൈൻ : ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിൽ. ദുബായ്,അബുദബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള വിവിധ എമിറേറ്റുകളിലായി 35.5 ലക്ഷം ഇന്ത്യക്കാരാണ് ഉപജീവനം നടത്തുന്നത് .ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയത് . പാര്‍ലമെന്റിന്റെ അധോസഭയിലെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി വ്യക്തമാക്കിയത് . യുഎഇയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തൊഴില്‍ തേടി എത്തുന്നത്, പ്രവാസികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയാണ്. 26 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് സൗദി അറേബ്യയിലുള്ളത് . ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം ഒമ്പത് ദശലക്ഷം കടന്നതായി അദ്ദേഹം അറിയിച്ചു .പത്ത് ലക്ഷവുമായി കുവൈറ്റാണ് മൂന്നാം സ്ഥാനത്ത്. ജിസിസിയിലെ മറ്റ് രാജ്യങ്ങളായ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ 10 ലക്ഷത്തില്‍ താഴെയാണ് ഇന്ത്യന്‍ പ്രവാസികളുടെ എണ്ണമെന്ന് മന്ത്രി വ്യക്തമാക്കി .
യു എ ഇ : 35,54 274 . സൗദി അറേബ്യ : 26,45 302 . കുവൈറ്റ് :10,00726 . ഖത്തർ : 8,35 000 . ഒമാൻ : 6,73 000. ബഹ്‌റൈൻ : 3,50 000 .