യുഎഇ;മൂടൽമഞ്ഞ് ശക്തമാവാൻ സാധ്യത ജാഗ്രത നിർദേശവുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിര്‍ദേശംനൽകി. പുലര്‍ച്ചെയും രാവിലെയും മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇത് ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് .രാത്രിയിലും രാവിലെയും അന്തരീക്ഷ ഈര്‍പ്പം കൂടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. മുന്നിലുളള വാഹനവുമായി നിശ്ചിത അകലം പാലിക്കാന്‍ ശ്രമിക്കണമെന്നും, അബുദബിയിലെ വിവിധ റോ ഡുകളിലെ വേഗപരിധിയില്‍ മാറ്റം വരുത്തിയിട്ടുണ്ട് വാഹനം ഓടിക്കുന്നവര്‍ ഡിജിറ്റര്‍ ബോര്‍ഡുകളിലെ വേഗപരിധിയിലെ മാറ്റം ശ്രദ്ധിക്കണമെന്നും അബുദബി പോലീസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.