ഒ​മാ​ൻ യു.​എ.​ഇ അതിർത്തി സാധാരണ നിലയിലേക്ക്

മ​സ്​​ക​റ്റ് : ഒ​മാ​നും യു.​എ.​ഇ​ക്കു​മി​ട​യി​ലെ ക​ര അ​തി​ർ​ത്തി വ​ഴി വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ​യും ആ​ളു​ക​ളു​ടെ​യും സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​​ക്ര​മ​ങ്ങ​ൾ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്​​ഥ​ർ ച​ർ​ച്ച ചെ​യ്​​തു. ച​ർ​ച്ച​ക്ക്​ ബു​റൈ​മി പൊ​ലീ​സി​ലെ ക​സ്​​റ്റം​സ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ലെ​ഫ്.​കേ​ണ​ൽ സ​ഈ​ദ്​ ബി​ൻ സാ​ലി​ഹ്​ അ​ൽ സി​യാ​ബി​യും യു.​എ.​ഇ ലാ​ൻ​ഡ്​​ പോ​ർ​ട്ട്​ ഡി​പാ​ർ​ട്ട്​​മെൻറ്​​ ഡ​യ​റ​ക്​​ട​ർ ഹ​മ​ദ്​ അ​ൽ ഷം​സി​യും നേ​തൃ​ത്വം ന​ൽ​കി. മ​റ്റ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ച്ച്​ യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും സം​യു​ക്​​ത​മാ​യി ന​ട​പ്പാ​ക്കി​യ രീ​തി യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്​​തു. രോ​ഗ​മു​ക്തി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ കൈ​ക്കൊ​ള്ളേ​ണ്ട ന​ട​പ​ടി​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്​​തു. അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ക​ര അ​തി​ർ​ത്തി​ക​ൾ ഒ​മാ​ൻ തു​റ​ന്നി​ട്ടു​ണ്ട്. ഒ​മാ​നി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ജോ​ലി ആ​വ​ശ്യാ​ർ​ഥം അ​തി​ർ​ത്തി ക​ട​ക്കാ​വു​ന്ന​താ​ണ്. വി​ദേ​ശി​ക​ൾ തൊ​ഴി​ലു​ട​മ​യി​ൽ നി​ന്നു​ള്ള ജോ​ലി സം​ബ​ന്ധി​ച്ച സാ​ക്ഷ്യ​പ​ത്രം അ​തി​ർ​ത്തി ചെ​ക്ക്​​പോ​സ്​​റ്റു​ക​ളി​ൽ കാ​ണി​ക്ക​ണം.