യുഎഇ മഴക്കെടുതി: ഇന്ത്യന്‍ മിഷന്‍ സൗജന്യ പാസ്പോര്‍ട്ട് സേവന ക്യാമ്പ് സംഘടിപ്പിക്കുന്നു –

ദുബൈ : യുഎഇയുടെ കിഴക്കന്‍ മേഖലയിലുണ്ടായ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് കേടാകുകയോ നഷ്ടപ്പെടുകയോ ചെയ്ത പൗരന്മാര്‍ക്കായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രത്യേക സേവാ ക്യാമ്പ് സംഘടിപ്പിച്ചു(indian mission service camp). ഫുജൈറയിലെയും കല്‍ബയിലെയും ബിഎല്‍എസ് കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ഇത്തരത്തിലുള്ള 80 പാസ്പോര്‍ട്ട് അപേക്ഷകളാണ് കോണ്‍സുലേറ്റിന് ലഭിച്ചത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഇന്ത്യന്‍ അസോസിയേഷനുകളുടെയും പ്രവാസി അംഗങ്ങളുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മിഷന്‍ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ പാസ്പോര്‍ട്ടിന് കേടുപാടുകള്‍ സംഭവിച്ച/നഷ്ടപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ അപേക്ഷകള്‍ സൗജന്യമായി സ്വീകരിച്ചു, ഇത് ഓഗസ്റ്റ് 28 വരെ അടുത്ത മൂന്നാഴ്ചത്തേക്ക് തുടരുമെന്ന് കോണ്‍സല്‍ (പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍, വിദ്യാഭ്യാസം) രാംകുമാര്‍ തങ്കരാജ് പറഞ്ഞു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരിതബാധിതരായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പുനല്‍കുകയും ചെയ്തു.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ അടുത്തിടെ കനത്ത മഴ പെയ്തിരുന്നു. വെള്ളം കയറിയ വീടുകളില്‍ നിന്ന് നൂറുകണക്കിന് ആളുകളെ മാറ്റി താത്കാലിക താമസ സ്ഥലങ്ങളിലും ഹോട്ടലുകളിലും പാര്‍പ്പിക്കേണ്ടി വന്നു. വെള്ളപ്പൊക്കത്തില്‍ പാസ്പോര്‍ട്ടുകളും മറ്റ് രേഖകളും നശിച്ചതിനെത്തുടര്‍ന്ന് പ്രവാസികള്‍(expat) സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തന്റെ മുഴുവന്‍ കുടുംബത്തിന്റെയും പാസ്പോര്‍ട്ടുകള്‍ കേടായതായി ഫുജൈറ സ്വദേശി അലി ചെക്കിടപ്പുറം പറഞ്ഞിരുന്നു. നൂറിലധികം ഇന്ത്യക്കാര്‍ക്ക് അവരുടെ പാസ്പോര്‍ട്ടുകളും മറ്റ് സ്വകാര്യ രേഖകളും ഉള്‍പ്പെടെ ”എല്ലാം നഷ്ടപ്പെട്ടതായി” ഫുജൈറ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.പുത്തൂര്‍ ഹമീദ് പറഞ്ഞു.നഷ്ടപ്പെട്ട പാസ്പോര്‍ട്ടുകളും രേഖകളും സംബന്ധിച്ച് സഹായം തേടുന്നവരെ മിഷന്‍ സഹായിക്കുമെന്ന് ദുബായിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറല്‍ ഹസന്‍ അഫ്സല്‍ ഖാന്‍ നേരത്തെ പറഞ്ഞു.’പാസ്പോര്‍ട്ട് കേടായവര്‍ക്ക്, അപ്പോയിന്റ്‌മെന്റ് കൂടാതെ അവരുടെ സൗകര്യത്തിന് കോണ്‍സുലേറ്റില്‍ വരാം.’ ഫിലിപ്പീന്‍സ് കോണ്‍സല്‍ ജനറല്‍ റെനാറ്റോ എന്‍. ഡ്യൂനാസ്, ജൂനിയര്‍ പറഞ്ഞു.