യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്ത 84 ഓഫീസുകള്‍ പൂട്ടിച്ചു. ലൈസന്‍സ് കാലഹരണപ്പെട്ടിട്ടും രാജ്യത്തുടനീളമുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തതിനാണ് 84 റിക്രൂട്ട്മെന്റ് ഓഫീസുകള്‍ ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം (മൊഹ്രെ) അടച്ചുപൂട്ടിയത്. അടച്ചുപൂട്ടിയ ഓഫീസുകളുടെ ഉടമകള്‍ വീണ്ടും ബിസിനസ് ചെയ്താല്‍ നിയമനടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ചെയ്യുന്ന സ്വകാര്യ ഓഫീസുകളുടെ ലൈസന്‍സ് പുതുക്കുന്നത് മൊഹ്രെ 2017-ല്‍ നിര്‍ത്തിയിരുന്നു, പകരം തദ്ബീര്‍ സെന്ററുകള്‍ സ്ഥാപിച്ചു. നിലവില്‍ ലൈസന്‍സുള്ള കേന്ദ്രങ്ങള്‍ വഴിയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍, 62 തദ്ബീര്‍ കേന്ദ്രങ്ങള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി വിസ വ്യവസ്ഥ, പരിശീലനം, ഓറിയന്റേഷന്‍ എന്നിവ ഉള്‍പ്പെടെ സമഗ്രമായ റിക്രൂട്ട്മെന്റ് സേവനങ്ങള്‍ നല്‍കുന്നു.