അബുദാബി : യൂ എ യിൽ താമസിക്കുന്നവർക്ക് രണ്ട് മിനിറ്റിനുള്ളിൽ പരാതികൾ സമർപ്പിക്കാൻ പുതിയ സംവിധാനം നിലവിൽ വന്നു . ഇതുസംബന്ധിച്ചു ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി . ദുബായ് സർക്കാരിനെയും ഉപഭോക്താക്കളെയും നേരിട്ട് ബന്ധിപ്പിക്കുന്ന’04’ എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം 40 സർക്കാർ സ്ഥാപനങ്ങളുമായി ലിങ്ക് ഉള്ളതായി ദുബായ് കിരീടാവകാശി വ്യക്തമാക്കി . ഏതെങ്കിലും സർക്കാർ സേവനവും സേവനവുമായി ബന്ധപ്പെട്ട ഇടപാടുകളും വികസിപ്പിക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ ഉപയോക്താക്കൾക്ക് പുതിയ ആശയം നൽകാനും പുതിയ സാംവൈധനത്തിലൂടെ സാധിക്കും സാധിക്കും.കൂടാതെ ഉപഭോക്താക്കളുമായുള്ള ഇടപഴകൽ മെച്ചപ്പെടുത്തുകയും സർക്കാരിന്റെ മികവ് ഉയർത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി . എതെകിലും സേവനവും സംവിധാനത്തെ പറ്റി പരാതിയോ അതൃപ്തിയോ ഉണ്ടെകിൽ ഈ സംവിധാനത്തിലൂടെ ഉപഭോക്താവിന് പങ്ക് വെക്കാം . ഉപഭോക്താവ് സർക്കാർ സേവനങ്ങളുടെ ഒരു ഗുണഭോക്താവ് മാത്രമല്ല, അവ രൂപകൽപ്പന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും വിലയിരുത്തുന്നതിനുമുള്ള പങ്കാളി കൂടിയാണെന്ന് ശൈഖ് ഹംദാന്റ്റെ ട്വീറ്റിൽ വ്യക്തമാക്കുന്നു .